Trending Now

പത്രിക സമര്‍പ്പണം നാളെ (19) അവസാനിക്കും;സൂക്ഷ്മ പരിശോധന 20ന്

Spread the love

 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നാളെ (നവംബര്‍ 19 വ്യാഴം) അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20ന് നടക്കും.

കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക.

error: Content is protected !!