Trending Now

തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Spread the love

 

യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു . തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടന പത്രിക പുറത്തിറക്കി.പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളുമെന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക.

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്ന് പ്രകടന പത്രിക കുറ്റപ്പെടുത്തി .

error: Content is protected !!