പരാതിക്കാരനോട് മോശമായി പെരുമാറി: എഎസ്‌ഐയെ സ്ഥലം മാറ്റി

Spread the love

 

പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐയെ സ്ഥലം മാറ്റി.തിരുവനന്തപുരം നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെയാണ് സ്ഥലം മാറ്റിയത്. ബറ്റാലിയനിലേക്കാണ് മാറ്റം. പൊലീസുകാരന്‍ പരാതിക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വിഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഐജി നിര്‍ദേശം നല്‍കി. തിരുവനന്തപുരം റേഞ്ച് ഡിഐജി കേസ് അന്വേഷിക്കും.മകളുടെ മുന്നില്‍ വച്ചാണ് കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതി നല്‍കാന്‍ എത്തിയ കള്ളിക്കാട് സ്വദേശി സുദേവനോട് എഎസ്‌ഐ മോശമായി പെരുമാറിയത്. വിഡിയോ വൈറലായതോടെ പൊലീസുകാരനെ സ്ഥലം മാറ്റിയിരുന്നു. ഡിജിപി ഇടപെട്ടാണ് സ്ഥലം മാറ്റിയത്.

മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു പൊലീസുകാരന്‍ സുദേവനെ ആക്ഷേപിച്ചത്. ഞായറാഴ്ച ആദ്യം പരാതി നല്‍കിയ സുദേവന്‍ നടപടി എടുക്കാത്തതുമായി ബന്ധപ്പെട്ട് വീണ്ടും സമീപിച്ചപ്പോഴാണ് ഗ്രേഡ് എഎസ്‌ഐ ഗോപകുമാര്‍ മോശമായി പെരുമാറിയത്.

error: Content is protected !!