പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ദർശനത്തിന് അനുമതി

Spread the love

 

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ക്ഷേത്ര ദര്‍ശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസംബര്‍ ഒന്നു മുതല്‍ ക്ഷേത്രത്തിന്‍റെ നാല് നടകളില്‍ കൂടിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും.പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെയാണ് പ്രവേശനം