Trending Now

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

Spread the love

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓണ്‍ലൈന്‍ കലാ വിരുന്നൊരുക്കി സമഗ്രശിക്ഷ പത്തനംതിട്ട. ജില്ലയിലെ 11 ബി.ആര്‍.സി കളില്‍ നടന്ന കലാപരിപാടികളില്‍ മികച്ചവ കോര്‍ത്തിണക്കി കൂട്ടായ് കൂട്ടായ്മയായ് എന്ന പേരില്‍ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ.ജെ ഹരികുമാര്‍ നിര്‍വഹിച്ചു. കോന്നിയില്‍ നടന്ന പരിപാടി വിനയന്‍ ഹാസ്യ കല ഉത്ഘാടനം ചെയ്തു .

 

കോന്നി  ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ലേഖ എസ്സിന്‍റെ അധ്യക്ഷതയില്‍ കോന്നി ബി .ആർ .സി . ട്രെയിനർ ഭദ്ര ശങ്കർ സ്വാഗതം പറഞ്ഞു .ജയലക്ഷ്മി എ.പി( പത്തനംതിട്ട ജില്ല പ്രോഗ്രാം ഓഫീസർ എസ് .എസ് .കെ )  , കുഞ്ഞ് മെയ്തിൻകുട്ടി (എ .ഇ .ഒ കോന്നി ) , റെജീൻ എബ്രഹാം ( ഡയറ്റ് ഫാക്കൽറ്റി ), ജയന്തി . എസ് (ട്രെയിനർ ബി .ആർ .സി .കോന്നി ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . കോന്നി ബി .ആർ .സി . സ്പെഷ്യൽ എഡ്യുക്കേർ ശോഭ സദൻ നന്ദി രേഖപ്പെടുത്തി .

 

error: Content is protected !!