Trending Now

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ് : പരീക്ഷ നടക്കും

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നാലിന് നടക്കേണ്ടിയിരുന്ന റൂറല്‍ ഡെവലപ്മെന്റ് വകുപ്പിലെ ലക്ചറര്‍ ഗ്രേഡ് വണ്‍ റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം. 068/2015) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ഈ മാസം 19 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കും.

ഓമല്ലൂര്‍ ഗവ.എച്ച്.എസ്.എസില്‍ (സെന്റര്‍ നം. 1006) പരീക്ഷാ കേന്ദ്രമായി അനുവദിച്ച രജിസ്റ്റര്‍ നമ്പര്‍ 100978 മുതല്‍ 101108 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ഗവ. എച്ച.എസ്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിലവിലെ ഹാള്‍ടിക്കറ്റുമായി നിശ്ചിതസമയത്ത് ഹാജരാകണമെന്ന് പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!