Trending Now

കോണ്‍ഗ്രസ്സില്‍ ചതിയാണ് നടക്കുന്നത്: ഒരാളും ഈ പാർട്ടിയിൽ കാണില്ല

Spread the love

 

പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്‌ നേതാവും പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ മെംബറും പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘുപെരുമ്പുളിക്കലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു

രഘു ഫെയ്സ്‌ ബുക്കിൽ എഴുതുന്നു:
“ചതിയാണ് നടക്കുന്നത് 100%ജയിക്കുന്ന സ്ഥാനാർത്ഥികളെ പോലും ഗ്രൂപ്പിൻ്റെയും ഈഗോയുടെയും അടിസ്ഥാനത്തിൽ തകർക്കുക ‘ ഒരുത്തനും വേറെ ഒരുത്തൻ നന്നാവുന്നത് കാണാൻ വയ്യാത്ത അവസ്ഥ അതിനാൽ പാർട്ടി മുച്ചോടെ തകർന്നടിയുക മറ്റുള്ള പാർട്ടിക്കാർ എന്തു പ്രശനം ഉണ്ടങ്കിലും വോട്ടിടുമ്പോൾ പാർട്ടി യുടെ കൂടെ നിൽക്കും. cpm സ്ഥാനാർത്ഥിയുടെ കൂടെ DYFi, SFi ‘ cpm. cpi, Aisf മഹിളാ തുടങ്ങിയ ഓരോ സെറ്റ് പ്രവർത്തകർ BJP സ്ഥാനാർത്ഥിയുടെ കൂടെ Rss, യുവമോർച്ച .ഹിന്ദു ഐക്യവേദി ‘ABVP ‘. BMS,മഹിളാ മോർച്ച തുടങ്ങി നിരവധി ആൾക്കാർ കോൺഗ്രസ് കാരനായ സ്ഥാനാർത്ഥിയുടെ കൂടെ ഒന്നുകിൽ ഭാര്യ. ഭർത്താവ് മകൻ പിന്നെ കൂലിക്കെടുത്ത ഒരാൾ ഇതല്ലെ ഇപ്പോൾ നമ്മുടെ പാർട്ടിയുടെ അവസ്ഥ?
ഒരു നേതാവു പോലും തിരക്കില്ല നിന്നവൻ്റെ അവസ്ഥ . കഷ്ടം …കണക്കു പറഞ്ഞ് ചിഹ്നത്തിന് പണം വാങ്ങും തീർന്നു ബന്ധം, പിന്നെ പാർട്ടിയുടെ ഒരു സഹായവും കിട്ടില്ല മരുന്നിനു പോലും😭
കഷ്ടപ്പെട്ട് ജയിക്കുന്നവൻ ഭാഗ്യവാൻ തോറ്റവൻ പണിയുമായി ഇറങ്ങും അല്ലങ്കിൽ പാർട്ടി മാറും.
അടുത്ത ഇലക്ഷൻ ആകുമ്പോൾ വീണ്ടും കൂടും മൊത്തം പിടിക്കണം എന്ന് പറഞ്ഞ് .തപ്പി നോക്കിയാൽ ഒരുത്തനേയും കിട്ടാത്ത അവസ്ഥയിലേക്ക് പോകുന്നു. തപ്പി പിടിക്കുന്നവൻ കെട്ടുതാലി പണയം വെക്കേണ്ട ഗതിയും റിബലുകളോടു പെരുതെണ്ട അവസ്ഥയും . റിബലുകൾക്കെതിരെ പത്തു ദിവസത്തെ പുറത്താക്കലും പിന്നെ തിരിച്ചെടുക്കലും .തീർന്നു. താലി നഷ്ടപെട്ടവൻ വേറെ നീതി തേടി പാർട്ടി വിട്ട് പോകും.
എല്ലാ തിരഞ്ഞെടുപ്പു കഴിയുമ്പോളും പറയും തിരുത്തണം തിരുത്തണം എന്ന് നമ്മൾ ഒന്നും ചെയ്യില്ല മറ്റു പാർട്ടിക്കാർ തിരുത്തേണ്ടത് തിരുത്തും, ചെയ്യേണ്ടതു ചെയ്യും അവർ അതിൻ്റെ ഫലം നേടും അപ്പോഴും നമ്മൾ കൂടെ ഉള്ളവനെ പണിയാനുള്ള തന്ത്രം മിനയുന്ന തിരക്കിലായിരിക്കും ഈ ഗതികേട് മാറണം അല്ലെങ്കിൽ മാറ്റണം സ്വന്തം പാർട്ടിക്കാർ തന്നെ തകർക്കാനും നേതൃത്വം ഇതൊക്കെ കാണാതെ കണ്ണടച്ചും നിന്നാൽ ഒരാളും ഈ പാർട്ടിയിൽ കാണില്ല🙏 ഗതികേട് കൊണ്ട് പറഞ്ഞു പോയതാണ്🙏”
രഘു പെരുമ്പുളിക്കൽ:

error: Content is protected !!