Trending Now

ആംബുലന്‍സിന് വഴിയൊരുക്കി സഹായിക്കണം

Spread the love

അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ പ്രത്യേക ആംബുലന്‍സില്‍ കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു.

ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവരുന്നത്. K L 09 AK 3990 ആണ് ആംബുലൻസ് നമ്പർ.വാളയാര്‍, വടക്കാഞ്ചേരി, പാലിയേക്കര, ചാലക്കുടി, അങ്കമാലി വഴിയാണ് ആംബുലന്‍സിന് അതിവേഗം കൊച്ചിയില്‍ എത്തേണ്ടതിനാല്‍ വഴിയൊരുക്കി സഹായിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യര്‍ഥിച്ചിട്ടുണ്ട്. നരണിപ്പുഴ ഷാനവാസ് മരണമടഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും നടനും നിർമാതാവുമായ വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ പറഞ്ഞിരുന്നു.

error: Content is protected !!