Trending Now

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും

Spread the love

 

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിക്കും. ഷാനാവാസുമായി കോയമ്പത്തൂരിൽ നിന്ന് തിരിച്ച പ്രത്യേക ആംബുലൻസ് വാളയാർ പിന്നിട്ടു. ഐസിയു സംവിധാനമുള്ള പ്രത്യേക ആംബുലൻസിലാണ് ഷാനാവാസിനെ എത്തിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

error: Content is protected !!