
കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ബ്രിട്ടനിൽ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിൽ കൂടുതൽ ഗവേഷണം നടക്കുകയാണ്. വ്യാപനശേഷി എത്രത്തോളമാണ്.
എന്നതില്‍ വ്യക്തതയില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.കൊറോണ വൈറസില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തി.യു.കെയില്‍നിന്ന് വന്ന എട്ടു പേര്‍ പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്”, ശൈലജ പറഞ്ഞു. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചതെന്ന് അറിയാന്‍ ഇവരുടെ സാമ്പിളുകള്‍ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു