Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന തുടങ്ങി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന കളക്ടറേറ്റില്‍ തുടങ്ങി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലാണ് പരിശോധിക്കുന്നത്. 2200 ബാലറ്റ് യൂണിറ്റ്, 2200 കണ്‍ട്രോള്‍ യൂണിറ്റ്, 2300 വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. തെലുങ്കാനയിലെ മെഡ്ചാല്‍ ജില്ലയില്‍ നിന്നാണ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെത്തിച്ചത്. എഡിഎം അലക്‌സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!