Trending Now

ഹൗസ് മദർ തസ്തികയിൽ നിയമനം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : വനിത ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയസെൽ പുതുതായി ആരംഭിക്കുന്ന എസ്.ഒ.എസ്. മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ ഹൗസ് മദർ തസ്തികയിൽ നിയമനം നടത്തുന്നു. 15,000 രൂപ പ്രതിമാസ വേതനം. 25 വയസ്സിന് മുകളിൽ പ്രായമുള്ളവരും അംഗീകൃത സർവകലാശാല ബിരുദവും പൂർണ്ണസമയം ഹോമിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരുമായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം. 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

error: Content is protected !!