Trending Now

കോവിഡ് രോഗികളുമായി സമ്പര്‍ക്കം ശബരിമല മേല്‍ശാന്തി ക്വാറന്റീനില്‍

Spread the love

 

ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മേല്‍ശാന്തിയുമായി അടുത്ത് ഇടപഴകിയ മൂന്നു പേര്‍ ഉള്‍പ്പടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു .
മകരവിളക്ക് സാഹചര്യമാണെങ്കില്‍ക്കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സന്നിധാനം, നിലക്കല്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.

error: Content is protected !!