കോവിഡ് രോഗികള്‍ക്ക് വീടുകളിലും ചികിത്സയില്‍ കഴിയാം

  പത്തനംതിട്ട ജില്ലയിലെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് 19 രോഗബാധിതര്‍ക്ക് വരും ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകളിലും ചികിത്സയില്‍ കഴിയാമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജു പറഞ്ഞു. ജില്ലയിലെ കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍... Read more »

റിസര്‍വ്വ് ബാങ്കിന്‍റെ അനുമതി ഇല്ലാതെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പകല്‍ക്കൊള്ള

  റിസര്‍വ്വ് ബാങ്കിന്‍റെ തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ കേരളത്തില്‍ 127 ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വ്വീസ് ലിമിറ്റഡ്, മുത്തൂറ്റ് വെഹിക്കിള്‍സ് ആന്റ് അസറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ശ്രീരാജ് ജനറല്‍ ഫിനാന്‍സ് ലിമിറ്റഡ്, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള... Read more »

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. ഹൃദയാഘത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.13 വര്‍ഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്‍ക്കുന്നത്. 2010 ൽ സ്ഥാനം ഒഴിഞ്ഞു. 10 വര്‍ഷമായി വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.... Read more »

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം രോഗ ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. Read more »

ഞക്കാട്ട് പാലം നിര്‍മാണം ഉദ്ഘാടനം ചെയ്തു

ഏനാദിമംഗലം പഞ്ചായത്തിലെ ഞക്കാട്ട് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. കെപി റോഡില്‍ നിന്നും ഞക്കാട്ട് ഭാഗത്തെ ബന്ധിപ്പിക്കുന്ന പാലമാണിത്. പഞ്ചായത്തിലെ 13, 14... Read more »

ആംബുലന്‍സില്‍ പീഡനം: പ്രതിയെ ഡിഐജി ചോദ്യം ചെയ്തു

കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് ഉറപ്പാക്കും. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും, ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും, ഇത്തരം... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: വ്യാപക റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു

സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ നിയമനടപടിക്ക് വിധേയമായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപന ഉടമയുടെ ബന്ധുക്കളുടെയും ജീവനക്കാരുടെയും മറ്റും വീടുകളില്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ എട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരുടെയും, ഒരു എസ്‌ഐയുടെയും സംഘങ്ങളാണ്... Read more »

പോപ്പുലര്‍ തട്ടിപ്പ് : വകയാറിലെ ലാബ് പോലീസ് തുറന്നു പരിശോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ പോപ്പുലര്‍ ലാബിന്‍റെ കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ ഉള്ള ഓഫീസ് പോലീസ് തുറന്നു പരിശോധിച്ചു . പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരവും ,എട്ടാം കുറ്റിയില്‍... Read more »

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് : സെപ്റ്റംബര്‍ 14 തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് 2020 സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ.യും, ജില്ലാ കളക്ടര്‍ പി.ബി. നൂഹും... Read more »

ബെസ്റ്റ് പിറ്റിഎ അവാര്‍ഡ്

പത്തനംതിട്ട റവന്യൂ ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം യോഗ്യതയുടെയും പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തില്‍ ബെസ്റ്റ് പിറ്റിഎ അവാര്‍ഡിന് പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. യുപിഎസ് പൂഴിക്കാടിനെയും, രണ്ടാം സ്ഥാനത്തിന് ഗവ. യുപിഎസ് എഴംകുളത്തെയും സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് ഗവ. വിഎച്ച്എസ് കലഞ്ഞൂരിനെയും... Read more »