Trending Now

നവജീവന്‍ സ്വയംതൊഴില്‍ സഹായ പദ്ധതി

Spread the love

 

കോന്നി വാര്‍ത്ത : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖേന സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നവജീവന്‍ എന്ന പേരില്‍ പുതിയ സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 മുതല്‍ 65 വയസുവരെ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50,000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും. ബാങ്ക് വായ്പയുടെ 25 ശതമാനം എപ്ലോയ്മെന്റ് വകുപ്പ് മുഖേന സബ്സിഡി നല്‍കും. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ലഭിക്കും. www.eemployment.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഫോറം ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222745.

error: Content is protected !!