Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Spread the love

കലഞ്ഞൂര്‍, ഏനാദിമംഗലം, മല്ലപ്പുഴശേരി, എഴുമറ്റൂര്‍, പഞ്ചായത്ത് മേഖലയിലെ വിവിധ ഭാഗങ്ങള്‍

കോന്നി വാര്‍ത്ത : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (വിളയില്‍, പഞ്ചായത്ത്, കൃഷി ഭവന്‍, ഭഗവതിക്കുന്ന് ക്ഷേത്രം എന്നീ ഭാഗങ്ങള്‍ ), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (ചാങ്ങേത്ത് പടി ഭാഗം മുതല്‍ വെട്ടത്തു പടി ഭാഗം വരെ ), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത്, 10 എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്ത് പടി മുതല്‍ പാറക്കടവ് വരെയുള്ള പ്രദേശം ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 19 (നെല്ലി മുരുപ്പ്, മാങ്കുഴി ഭാഗം) എന്നീ പ്രദേശങ്ങളില്‍ ജനുവരി ഒന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അധിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) പ്രഖ്യാപിച്ചത്.

error: Content is protected !!