Trending Now

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും

Spread the love

വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെകെട്ടിട നിര്‍മ്മാണം മാർച്ചില്‍ പൂര്‍ത്തിയാക്കും : അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ

കോന്നി വാര്‍ത്ത ഡോട്ട് കോം : വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്റെ നിർമാണം മാർച്ച് മാസത്തിൽ പൂർത്തിയാക്കുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.നിർമ്മാണപുരോഗതി എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി.

എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുടക്കിയാണ് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
സ്‌ഥല പരിമിതി ആശുപത്രി വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് എം.എൽ.എ പുതിയ കെട്ടിടത്തിനായി തുക അനുവദിച്ചത്.

പ്രദേശ വാസികളുടെ ദീർഘകാലമായുള ആവശ്യമായിരുന്നു ആധുനിക സൗകര്യമുള്ള കെട്ടിടം നിർമ്മിക്കണമെന്നത്. മൂന്ന് ഒ.പി.റൂം, ഒബ്സർവേഷൻ റൂം, നഴ്‌സിംഗ് സ്റ്റേഷൻ, ടോയ്ലറ്റ് ഉൾപ്പെടെ 1500 ചതുരശ്ര അടി വിസ്തീർണത്തിൽ നാഷണൽ ഹെൽത് മിഷന്റെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള നിർമാണമാണ് നടക്കുന്നത്.

പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർമാണ ചുമതല നിർവ്വ പിക്കുന്നത്. നിർമ്മാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കണമെന്ന് എം എൽ എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.
എം.എൽ.എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.മോഹനൻ നായർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രശേഖരൻ നായർ ,മെഡിക്കൽ ഓഫീസർ ജ്യോതി വേണുഗോപാൽ,പൊതുമരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!