Trending Now

ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു

Spread the love

 

കാസർഗോഡ് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരുക്ക്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

രാവിലെ 11.45 ഓടെയാണ് സംഭവം. കർണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനും മരിച്ചു. വീടിനുള്ളിൽ ആരും ഇല്ലായിരുന്നു.ബസിൽ 40ഓളം പേരുണ്ടായിരുന്നു

error: Content is protected !!