Trending Now

സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം

Spread the love

 

കോന്നി വാര്‍ത്ത : സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്സി, എം.എസ്സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്കാണ് നഴ്സുമാര്‍ക്കാണ് അവസരം.

ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, നിയോനേറ്റല്‍, പീഡിയാട്രിക്), എമര്‍ജന്‍സി, ജനറല്‍ (ബി.എസ്സി), സി.ഐ.സി.യു, എന്‍.ഐ.സി.യു, പി.ഐ.സി.യു, ഹോം ഹെല്‍ത്ത് കെയര്‍, ഐ.സി.സി.യു (കൊറോണറി), മെറ്റെര്‍നിറ്റി/ മിഡ് വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ജനുവരി 8. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

error: Content is protected !!