Trending Now

കോവിഡ് പ്രതിരോധ വാക്സിൻ വിതരണം: കോന്നി താലൂക്ക് ആശുപത്രിയില്‍ ക്രമീകരണം വിജയകരം

Spread the love

 

കോന്നി വാര്‍ത്ത :കോവിഡ് പ്രതിരോധ വാക്സിൻ വിതരണം നടന്ന കോന്നി താലൂക്ക് ആശുപത്രി അഡ്വ.കെ.യു.ജനീഷ് കുമാർ സന്ദർശിച്ചു. വാക്സിനേഷൻ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ താലൂക്ക് ആശുപത്രിയിലെ ക്രമീകരണങ്ങൾ വിജയകരമായതായി എം.എൽ.എ പറഞ്ഞു.

ആദ്യ ദിനത്തിൽ 57 ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ നല്കിയത്. കോന്നി താലൂക്ക് ആശുപത്രി ജീവനക്കാരും, ആശ പ്രവർത്തകരും ഇതിൽ ഉൾപ്പെട്ടു. ആദ്യഘട്ടത്തിൽ കോവിൻ ആപ്പ് പ്രവർത്തിപ്പിക്കാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായി എങ്കിലും പിന്നിട് പരിഹരിച്ചു. കോവി ഷീൽഡ് വാക്സിനെടുത്ത ആർക്കും അനുബന്ധ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്നും, വാക്സിൻ സുരക്ഷിതമാണെന്നും സൂപ്രണ്ട് എം.എൽ.എയോട് പറഞ്ഞു.

ഡപ്യൂട്ടി ഡി.എം.ഒ ഡോ: രശ്മി, സൂപ്രണ്ട് ഡോ: ഗ്രേസ് മറിയം ജോർജ്ജ്, ആർ.എം.ഒ ഡോ: അജയ് ഏബ്രഹാം, ഡോ: എം.റ്റി.സിമി തുടങ്ങിയവരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!