കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കും

Spread the love

 

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം കെ.സുധാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്.