
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 28 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
താത്പര്യമുളളവര്‍ എം.ബി.ബി.എസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതുമുതല്‍ 10വരെ മാത്രം. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍: 0468 2952424.