Trending Now

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

Spread the love

Massive fire in Serum Institute new plant in Pune

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. പൂനെ സിറം ഇന്‍സിറ്റിയൂട്ടിന്റെ കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന മേഖലയിലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തീ അണയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തീപിടുത്തം കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തെ ബാധിക്കുമോയെന്ന കാര്യത്തില്‍ സിറം ഇന്‍സിറ്റിറ്റിയൂട്ട് പ്രതികരിച്ചിട്ടില്ല. നിലവില്‍ ഫയര്‍ഫോഴ്‌സിന്റെ 10 വാഹനങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നായ കൊവിഷീല്‍ഡ് ഇവിടെയാണ് നിര്‍മിക്കുന്നത്.

error: Content is protected !!