Trending Now

നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘം വ്യാപകം; ജാഗ്രത പുലര്‍ത്തുക

Spread the love

 

കോന്നി വാര്‍ത്ത : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതി പ്രകാരം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ബള്‍ബുകള്‍ വിതരണം ചെയ്യുമ്പോള്‍ വില ഈടാക്കുന്നില്ല. ഈ തുക അടുത്ത വൈദ്യുതി ബില്ലിന്റെ കൂടെ ഈടാക്കുമെന്നും ഉപഭോക്താക്കള്‍ വഞ്ചിതരാകാതെ ജാഗ്രത പുലര്‍ത്തണമെന്നും കെ.എസ്.ഇ.ബി പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2223499, 9446009347, 944600827.

error: Content is protected !!