Trending Now

ഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം :ഹിന്ദുമതത്തിൽപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പെൺകുട്ടികളുടെ വിവാഹം നടത്താൻ സഹായം നല്‍കുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (DSJP)പത്തനംതിട്ട ജില്ലാ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു .

വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നത് മുതൽ ഹാൾ / പന്തൽ’ ,സദ്യ, വിവാഹ വസ്ത്രം തുടങ്ങി (സ്വർണാഭരണങ്ങൾ ഒഴികെയുള്ള )എല്ലാ പ്രധാന ചെലവുകളും പാർട്ടി ഏറ്റെടുത്തു നടത്തുന്ന ‘സീറോ കോസ്റ്റ് ‘ വിവാഹ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.ചുരുങ്ങിയ സമയത്തിനുള്ളിൽ പന്ത്രണ്ട് വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു.

അഞ്ഞൂറ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട് .രണ്ടായിരം വിവാഹങ്ങളാണ് പാർട്ടി ലക്ഷ്യമിട്ടിരിക്കുന്നത്.സീറോ കോസ്റ്റ് വിവാഹ പദ്ധതിയുടെ സഹായം ആവശ്യമുള്ളവർ ഡി എസ് ജെ പി പത്തനംതിട്ട ജില്ലാ കമ്മിറ്റി കൺവീനർ ശിവദാസ്‌ എം. ജെ യുമായി ബന്ധപ്പെടാവുന്നതാണ് .
മൊബൈൽ നമ്പർ 9495836891.

error: Content is protected !!