Trending Now

ജലത്തിന്‍റെ ദുരുപയോഗം നിയന്ത്രിക്കണം;വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടയ്ക്കണം

Spread the love

 

കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ള ഗുണഭോക്താക്കള്‍ ജലത്തിന്റെ ഉപയോഗം ഗാര്‍ഹിക ആവിശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗങ്ങള്‍ ഒഴിവാക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും.
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയിട്ടുള്ള ഗുണഭോക്താക്കള്‍ ഈ മാസം 28-നകം കുടിശിക ഒടുക്കി ഡിസ്‌കണക്ഷന്‍ നടപടികളില്‍ നിന്ന് ഒഴിവാകണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!