
ജനുവരി 16 നാണ് രാജ്യത്തെ കോവിഡ് വാക്സിനേഷൻ ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിട്ടത്. വാക്സിന്റെ ഗുണഭോക്തൃ പട്ടികയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരേയും, 45 വയസ്സിന് മുകളിൽ പ്രായമുള്ള മറ്റ് രോഗങ്ങൾ ഉള്ളവരേയും 2021 മാർച്ച് ഒന്നുമുതൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ശനി, ഞായർ ദിവസങ്ങളിൽ (ഫെബ്രുവരി 27, 28 തീയതികളിൽ) Co-Win ഡിജിറ്റൽ പ്ലാറ്റ്ഫോം, Co-Win 1.0 ൽ നിന്നും Co-Win 2.0 ആയി മാറുകയാണ്. ഇത് മൂലം ഈ ദിവസങ്ങളിൽ രാജ്യത്ത് കോവിഡ്-19 വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാന-കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ട്.