
കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ കോറോണയുടെ രണ്ടാം തരംഗം ഉണ്ടാകുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിൽ ആശങ്കയേറുകയാണ്. ഇതോടെ നിയന്ത്രണം കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
കേരളത്തിൽ കോറോണ ആശങ്കാജനകമായി പടരുന്നതിനിടയിലാണ് രണ്ടാം തരംഗത്തിന് സാധ്യത എന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ് കൂടി എത്തിയത്. ഇത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. രോഗ പ്രതിരോധത്തിലുണ്ടായ വീഴ്ച്ചയാണ് രണ്ടാം തരംഗത്തിന് കാരണമാകുന്നത്. ബാറുകൾ ഉൾപ്പെടെ തുറന്ന് കൊടുത്തു കൊണ്ട് സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതിൽ പിന്നെ നിയന്ത്രണങ്ങൾ പാടെ തെറ്റി.