Trending Now

പത്തനംതിട്ട പി.എസ്.സി ഓഫീസ് അറിയിപ്പ്

Spread the love

 

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍; പ്രമാണ പരിശോധന 15ന്

പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 385/2018) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ ശാരീരിക അളവെടുപ്പ്, പ്രായോഗിക പരീക്ഷ എന്നിവയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 15ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തസ്തികയ്ക്ക് ആവശ്യമായ മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിനുശേഷം അസല്‍ രേഖകള്‍ സഹിതം അന്നേദിവസം കൃത്യ സമയത്ത് തന്നെ ജില്ലാ പി.എസ്.സി ഓഫീസില്‍ വെരിഫിക്കേഷനു ഹാജരാകണം.

കോവിഡ് 19 സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടുവേണം ഉദ്യോഗാര്‍ത്ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 -2222665.

error: Content is protected !!