റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന്‍ വിജയികളെ  ഹരിത കേരളം മിഷന്‍ അനുമോദിച്ചു

Spread the love

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ ഹരിത ക്യാമ്പസ് പ്രവര്‍ത്തന ഉദ്ഘാടനവും കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ ജിഎച്ച്എസ്എസ് നിര്‍വഹിച്ചു.

ജിഎച്ച്എസ്എസ് കലഞ്ഞൂര്‍, ജിഎച്ച്എസ്എസ് മാങ്കോട് എന്നീ സ്‌കൂളുകളില്‍ നിന്നും ക്യാമ്പയിന്‍ ഭാഗമായ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സ്‌കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷ തൈ നട്ടുകൊണ്ടാണ് അദ്ദേഹം ഹരിത ക്യാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ പി ടി എ പ്രസിഡന്റ് എസ് രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിഎച്ച്എസ്എസ് കലഞ്ഞൂര്‍ പ്രിന്‍സിപ്പല്‍ പി. ജയഹരി സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് യോഗത്തില്‍ റിതിങ്ക് സിംഗിള്‍ യൂസ് ക്യാമ്പയിന്‍ പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഒ.അജിത ഹരിത ക്യാമ്പസ് പ്രോജക്റ്റ് അവതരിപ്പിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍ അപര്‍ണ റെജി ക്യാമ്പയിന്‍ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം നടത്തി. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ അഭിരാമി റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.

എന്‍എസ്എസ് കോന്നി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ.ഹരികുമാര്‍, വി.എച്ച്.എസ്.ഇ കലഞ്ഞൂര്‍ പ്രിന്‍സിപ്പല്‍ എസ് ലാലി, സ്റ്റാഫ് സെക്രട്ടറി ജിമ്മി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വോളണ്ടിയര്‍ ലീഡര്‍ ദിലു ടി കാര്‍ത്തിക് നന്ദി പറഞ്ഞു. കുട്ടികള്‍ ക്യാമ്പയിന്‍ ഭാഗമായി നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ചടങ്ങിനോടാനുബന്ധിച്ച് സംഘടിപ്പിച്ചു.

ജിഎച്ച്എസ്എസ് കലഞ്ഞൂരിലെ അധ്യാപകര്‍, അനധ്യാപകര്‍, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാരായ ആതിര ഓമനക്കുട്ടന്‍, ജി.ഗോകുല്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വിദ്യ, എന്‍എസ്എസ് വോളണ്ടിയേഴ്സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.