
കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും.മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1710 കേസുകളും നാഗ്പുരിലാണ്. 173 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിനക്കണക്കാണിത്.