Trending Now

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം

Spread the love

 

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതി രൂക്ഷം .ഇന്ന് മാത്രം 54 മരണം റിപ്പോര്‍ട്ട് ചെയ്തു . 10 ജില്ലകളില്‍ ആണ് രോഗം കൂടുതല്‍ രൂക്ഷമായത് . പര്‍ഭാനി ജില്ലില്‍ ഇന്ന് മുതല്‍ രാത്രികാല ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.പനവേല്‍, നവി മുംബൈ, എന്നിവിടങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഇന്നലെ മുതലും അകോലയില്‍ഇന്ന് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് വരെയും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 31 വരെ അടച്ചു.പുണെയില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 85.91 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 60 ശതമാനത്തോളം (13,659) മഹാരാഷ്ട്രയിലാണ്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 1,89,226 പേരാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 1.68 ശതമാനമാണ് ഇത്.

ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കുറവ് ഉണ്ടായത് കേരളത്തിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം, 4,78,168 സെഷനുകളിലായി 2.56 കോടിയിലേറെ ഡോസ് വാക്സിൻ ആണ് (2,56,85,011) വിതരണം ചെയ്തത്.
വിതരണത്തിന്റെ അൻപത്തിനാലാം ദിവസമായ 2021 മാർച്ച് 10 വരെ, 13,17,357 ഡോസുകൾ ആണ് രാജ്യത്ത് നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 126 മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഇതിൽ 82.54 ശതമാനവും 6 സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞത് മഹാരാഷ്ട്രയിലാണ് (54). പഞ്ചാബിൽ 17 പേരും, കേരളത്തിൽ 14 പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞു.

error: Content is protected !!