Trending Now

അന്താരാഷ്ട്ര ബഹിരാകാശ നിലയം കടന്നു പോയി

Spread the love

 

ഇന്ന് (മാർച്ച് -13 ന് ശനിയാഴ്ച) രാത്രി 07.53.12 ന് ആകാശത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം (ബഹിരാകാശ നിലയം) കടന്നു പോയി . 07.56.32 ന് ഏതാണ്ട് നമ്മുടെ ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്തു . സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വന്നത് . അതു പോലെ മറുഭാഗത്തെ ചക്രവാളത്തോട് ചേർന്ന് മറയുന്നതിന് പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്തു .

 

ബഹിരാകാശ നിലയം ഇത്തവണ നമ്മുടെ മുകളിലൂടെയാണ് കടന്നു പോയത് . പതിവിനെക്കാൾ ഏറെ കുറഞ്ഞ ഉയരത്തിലാണ്. അതിനാൽ ഉച്ചിയിലെത്തുമ്പോഴേക്ക് ഭൂമിയുടെ നിഴൽ അതിൽ വീഴുന്നതിനാലാണ് സാധാരണ കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമായത് . ഇതേ കാരണം കൊണ്ട് തന്നെ സാധാരണ കാണുന്നതിനെക്കാൾ കൂടിയ ശോഭയുമുണ്ടായിരുന്നു .

error: Content is protected !!