കോട സൂക്ഷിച്ചതിന് മുന്‍ സൈനികനെ പ്രതിയാക്കി കേസെടുത്തു

Spread the love

 

 

ഫോട്ടോ :ഫയല്‍

മല്ലപ്പളളി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 50 ലിറ്റര്‍ കോട സൂക്ഷിച്ചതിന് മല്ലപ്പളളി താലൂക്കില്‍ മുന്‍ സൈനികനായ അനില്‍കുമാറിനെതിരെ(49) അബ്കാരി നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. വീട്ടില്‍ ചാരായം നിര്‍മിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ടിന്റെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം ഷിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത് ജോസഫ്, പി.എം. അനൂപ്, ഡ്രൈവര്‍ മധുസൂധനന്‍ നായര്‍ എനനിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി താലൂക്കില്‍ എക്സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ട് അറിയിച്ചു. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള വിവരങ്ങള്‍ മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് – 0469 2682540, മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് 0469-2683222, മല്ലപ്പളളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍- 9400069470, മല്ലപ്പള്ളി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍- 9400069480 തുടങ്ങിയ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.