Trending Now

തൃശൂർ പൂരത്തിന് പൂര്‍ണ്ണ അനുമതി

Spread the love

 

തൃശൂർ പൂരത്തിന് അനുമതി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തൃശൂർ പൂരം നടത്താൻ തീരുമാനമായത്. പൂരത്തിന് ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. സന്ദർശകർക്ക് എക്‌സിബിഷനിലും പങ്കെടുക്കാം.

എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന നിലപാടിലായിരുന്നു സംഘാടക സമിതി. എന്നാൽ ഇന്ന് വീണ്ടും ചേർന്ന യോഗത്തിൽ എക്‌സിബിഷന് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കി. തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്തുമെന്ന് മന്ത്രി വി.എസ് സുനിൽകുമാറും നേരത്തേ വ്യക്തമാക്കിയിരുന്നു.

error: Content is protected !!