Trending Now

“മണികണ്ഠ”നെന്ന ആനക്കുട്ടി കോന്നി ആനത്താവളത്തിനു ഇനി സ്വന്തം

Spread the love

 

മലപ്പുറം ജില്ലയിലെ വഴിക്കടവിൽ നിന്ന് ലഭിച്ച മണികണ്ഠനെന്ന ആനക്കുട്ടിയെ കോന്നി ആനത്താവളത്തിലെത്തിച്ചു

മാർച്ച് 13-ന് വഴിക്കടവ് പുത്തിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.വനപാലകർ അതിനെ ഏറ്റെടുത്തു. മുത്തങ്ങ ആന ക്യാമ്പിൽ നിന്ന് വനപാലകർ ആനക്കുട്ടിയുമായി ചൊവ്വാഴ്ച വൈകീട്ട് കോന്നിയിലേക്ക് തിരിച്ചു.ഇന്ന് വെളുപ്പിനെ കോന്നിയിൽ എത്തി.കോന്നി ഇക്കോ ടൂറിസം സെൻററിൽ ഉണ്ടായിരുന്ന ആനകുട്ടി ചരിഞ്ഞിരുന്നു.മണികണ്ഠൻ എത്തിയതോടെ ആനകുട്ടിയായി.

error: Content is protected !!