Trending Now

പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്‍ രണ്ടാം ഘട്ടം: ആദ്യദിനം 6597 സാമ്പിളുകള്‍ ശേഖരിച്ചു

Spread the love

 

ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ഇന്നലെ (21) 6597 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു.

ഇതില്‍ 4520 സാമ്പിളുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും 2077 സാമ്പിളുകള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. പ്രത്യേക പരിശോധന ഇന്നും(22) തുടരും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ തുടങ്ങി രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരും സ്രവ പരിശോധനയ്ക്ക് തയാറാകണം. നേരത്തെ പരിശോധന നടത്തി രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാതെ സംരക്ഷിക്കാന്‍ കഴിയും. പലരും രോഗാവസ്ഥ സങ്കീര്‍ണമായതിനുശേഷം മാത്രം പരിശോധനയ്ക്ക് എത്തുന്നതിനാല്‍ കാറ്റഗറി സിയിലുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ഡിഎംഒ പറഞ്ഞു.

error: Content is protected !!