Trending Now

പരീക്ഷകൾ മാറ്റി

Spread the love

 

എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ , ഹയർ സെക്കൻഡറി പരീക്ഷ മാറ്റി

സംസ്ഥാനത്തെ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മേയ് മൂന്ന് മുതൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ പ്രായോഗിക പരീക്ഷകൾ മാറ്റി വെച്ചു
നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.

error: Content is protected !!