Trending Now

സീതത്തോട് പഞ്ചായത്ത് മേഖലയില്‍ കണ്ടെയ്‍മെന്‍റ് സോണ്‍

Spread the love

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍

സീതത്തോട് പഞ്ചായത്ത് മേഖലയില്‍ കണ്ടെയ്‍മെന്‍റ് സോണ്‍

കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതല്‍ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാര്‍ഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷന്‍, ഗവ. യു.പി സ്കൂള്‍ എതിര്‍ വശം , വഞ്ചിപ്പടി വരെയുള്ള ഭാഗം ), സീതത്തോട് പഞ്ചായത്ത് വാര്‍ഡ് ഒന്ന് (കോട്ടമണ്‍ പാറ മുഴുവനും), വാര്‍ഡ് 12 (മൂന്ന് കല്ല് മുഴുവനും), വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് , നാല് മുഴുവനായും എന്നീ പ്രദേശങ്ങളില്‍ മേയ് ഒന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

error: Content is protected !!