കോവിഡ് വാക്സിൻ രജിസ്റ്റർ സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വാക്സിൻ എടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും രണ്ട് ഡോസ്‌ വാക്സിനും കൃത്യമായി ലഭിക്കുന്നതിനുള്ള അറിയിപ്പ് നൽകുന്നതിന് സോഫ്‌റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഓരോ ഡോസിനും പേര് രജിസ്റ്റർ ചെയ്യണമെന്നുള്ള നിബന്ധന പലപ്പോഴും രണ്ടാം ഡോസ് കൃത്യമായി എടുക്കുന്നതിന് പലർക്കും കഴിയാതെ വരുകയും, വാക്സിനേഷൻ കൊണ്ട് ലഭിക്കേണ്ട പ്രയോജനം ശരിയായി ലഭിക്കാതെ വരുകയും ചെയ്യുന്നു. എല്ലാ പൗരനും വാക്സിൻ ഉറപ്പാക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവർ വേണ്ട നടപടി സ്വീകരിക്കണം.

സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ച് സ്വകാര്യ ലാബുകളും ആശുപത്രികളും കോവിഡ് പരിശോധനകൾക്കും ചികിത്സയ്ക്കും അമിതമായ ബില്ലുകൾ ഈടാക്കിവരുന്നത് യഥാസമയം പരിശോധിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സലിൽ വയലാത്തല അധ്യക്ഷത വഹിച്ചു. എസ്സ് .കൃഷ്ണകുമാർ, വി.സലീന, കിരൺകുമാർ, എസ്സ്. അഞ്ജിത എന്നിവർ സംസാരിച്ചു.

error: Content is protected !!