
വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി. രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്സിൻ കേന്ദ്രത്തിലെത്താവൂ. 18-45 പ്രായക്കാർക്കുള്ള വാക്സിൻ അല്പം കൂടി വൈകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രങ്ങളാവരുത്. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്സിനേഷൻ കേന്ദ്രത്തിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആർക്കും വേണ്ട. 18-45 പ്രായക്കാർക്കുള്ള വാക്സിൻ കുറച്ച് കൂടി വൈകും. നാളെ മുതൽ കിട്ടില്ല. വാക്സിന് വേണ്ടി ചർച്ച പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള 93 കോടി ആളുകൾക്ക് വാക്സിൻ നൽകേണ്ടി വരും. 45 വയസിന് മുകളിൽ 30 കോടി പേരാണ് ഉള്ളത്. ഇതുവരെ കേന്ദ്രം വാക്സിൻ ലഭ്യമാക്കിയത് 12.8 കോടി പേർക്കാണ്. കേരളത്തിന് ആവശ്യമായ വാക്സിൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നൽകിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാൽ കേന്ദ്രം 74 ലക്ഷം ഡോസ് വാക്സിൻ നൽകി. ഇത് ഏപ്രിൽ 30 നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ പാതി പോലുമായിട്ടില്ല. കേന്ദ്രം ഗൗരവത്തോടെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.