കര്‍ഷകര്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പരുമായി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ലോക്ഡൗണിനോടനുബന്ധിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷി, മൃഗസംരക്ഷണ മേഖലയില്‍ ഹെല്‍പ് ലൈന്‍ നമ്പരുമായി കൃഷി വിജ്ഞാന കേന്ദ്രം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ 5 വരെ താഴെ കൊടുത്തിരിക്കുന്ന ഫോണില്‍ ബന്ധപ്പെടുക.

പച്ചക്കറി/ഫലങ്ങള്‍: 9645027060.
കിഴങ്ങുവര്‍ഗ്ഗവിളകള്‍ / നെല്ല് / തെങ്ങ്: 9447454627.
രോഗ കീട നിയന്ത്രണം : 9447801351.
മൃഗ സംരക്ഷണം: 9446056737
കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം:9526160155

കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ഓണ്‍ലൈന്‍ പരിശീലനം 11 മുതല്‍

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ മേയ് 11 മുതല്‍ ആരംഭിക്കും. 11 ന് ശാസ്ത്രീയ കുരുമുളക് കൃഷി, 12 ന് മഴമറയിലെ പച്ചക്കറി കൃഷി, 14 ന് തെങ്ങിന്റെ രോഗ കീട നിയന്ത്രണം, 15ന് പോഷകത്തോട്ടത്തിലൂടെ സമീകൃത ആഹാരം എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതാതുദിവസങ്ങളില്‍ രാവിലെ 11 ന് meet.google.com/dpq-ykor-opd എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ പരിശീലനത്തില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന നമ്പരില്‍ വിളിക്കുക.