
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നു കേരളത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോന്നിയിലും പോലീസ് ശക്തമായ പരിശോധന ആരംഭിച്ചു . കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉല്ലാ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും പോലീസും പോലീസ് ചുമതലപ്പെടുത്തിയ സിവില്‍ പോലീസും ചേര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചു . മതിയായ രേഖയുമായി എത്തിയവരെ യാത്ര തുടരാന്‍ അനുവദിച്ചു .
മിക്കവരും വെള്ളപേപ്പറില്‍ സത്യവാങ്മൂലം കരുതിയാണ് വാഹനങ്ങളില്‍ എത്തിയത് . നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലരും സത്യവാങ് മൂലത്തോടെ എത്തി .
കൂടല്‍ പോലീസ് കലഞ്ഞൂര്‍ ,കൂടല്‍ മേഖലയില്‍ പരിശോധന നടത്തിയപ്പോള്‍ കോന്നി ചാങ്കൂര്‍ , കോന്നി ടൌണ്‍ ,കോട്ടയം മുക്ക് എന്നിവിടെ കോന്നി പോലീസ് പരിശോധന നടത്തി .
കോവിഡ് മാനദണ്ഡം പാലിക്കാതെ വാഹനത്തില്‍ എത്തിയവര്‍ക്ക് പിഴയിട്ടു . ഇവര്‍ക്ക് ബോധവത്കരണം നടത്തിയാണ് മടക്കി അയച്ചത് . വരും ദിവസങ്ങളിലും പോലീസ് ശക്തമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും .