കൂടല്‍ നെല്ലിമുരുപ്പില്‍ കുടിവെള്ളവും വൈദ്യുതിയും എത്തി : നന്ദി

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ നെല്ലി മുരുപ്പില്‍ താമസ്സിക്കുന്നവര്‍ക്ക് 4 ദിവസമായി വെള്ളവും ഇല്ല വെളിച്ചവും ഇല്ല എന്നുള്ള കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ വാര്‍ത്തയെ തുടര്‍ന്നു കലഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും നെല്ലി മുരുപ്പില്‍ കുടിവെള്ളം എത്തിച്ചു .കുടിവെള്ളം ലഭിച്ചതിന് പിന്നാലേ രാത്രി 9 മണിയോട് കൂടി വൈദ്യുതി ബന്ധം പുന സ്ഥാപിച്ചു . സന്നദ്ധ പ്രവര്‍ത്തകരായ  ശ്യാം അതിരുങ്കല്‍,ഉമേഷ് , അലക്സ് , ജൂബി എന്നിവര്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ടു .


മേഖലയില്‍ 4 ദിവസമായി വെള്ളവും വെളിച്ചവും ഇല്ലായിരുന്നു . കാറ്റടിച്ചു കലഞ്ഞൂര്‍ മേഖലയില്‍ നൂറുകണക്കിനു പോസ്റ്റ് ഒടിഞ്ഞിരുന്നു . കുടിവെള്ള പദ്ധതിയെ ആശ്രയിച്ചിരുന്ന നെല്ലി മുരുപ്പിലെ ആളുകള്‍ വെള്ളം കിട്ടിയതോടെ ആശ്വാസത്തിലാണ്