Trending Now

അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കര്‍ശന നടപടി

Spread the love

 

 

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ തുടരുമ്പോൾ പരിശോധന കർശനമാക്കി പൊലീസ്. തൊഴിലാളികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഇന്നുമുതൽ പൊലീസ് പാസ് നിർബന്ധമാണ്. ജില്ലാ അതിർത്തി മേഖലകളിൽ കൂടുതൽ പരിശോധന ഉണ്ട് . അവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് നൽകി തുടങ്ങി. അപേക്ഷകരുടെ വിവരങ്ങൾ അതത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. ജില്ല വിട്ടുള്ള അവശ്യ യാത്രികർക്ക് ഇ-പാസ് വേണം. പാസ് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ പൊലീസുകാരെ കാണിക്കാം.അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും

error: Content is protected !!