
മാസ്ക്കുകള്‍ക്ക് ഈടാക്കിയ അമിത വില കുറച്ചു : ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന് അഭിനന്ദനങ്ങള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം : മെഡിക്കൽ അവശ്യവസ്തുക്കൾക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം.മാസ്ക്കുകള്‍ക്ക് അമിത വില ഈടാക്കുന്ന പരാതി ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു . കാരുണ്യ ഉൾപ്പെടെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ 1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രുപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു എന്നായിരുന്നു ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന്‍റെ പരാതി .” ഈ പരാതി അതീവ പ്രാധാന്യത്തോടെ “കോന്നി വാര്‍ത്ത ഡോട്ട് കോം ” പ്രസിദ്ധീകരിക്കുകയും ലിങ്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു .
വിഷയത്തില്‍ സജീവമായി ഇടപെട്ട ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിനെ “കോന്നി വാര്‍ത്ത ഡോട്ട് കോം അഭിനന്ദിക്കുന്നു . വില കുറച്ചു കൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
പി.പി.ഇ കിറ്റ് -273 രൂപ
എൻ 95 മാസ്ക് -22 രൂപ
ട്രിപ്പിൾ ലെയർ മാസ്ക് -3 രൂപ
ഫെയ്സ് ഷീൽഡ് – 21 രൂപ
സർജിക്കൽ ഗൗൺ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
സാനിറ്റൈസർ (500ml)- 192 രൂപ
ഓക്സിജൻ മാസ്ക് -54 രൂപ
പൾസ് ഓക്സിമീറ്റർ -1500 രൂപ
12 / 05 /2021 ല്‍ കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറത്തിന്‍റെ വാര്‍ത്ത
മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം: ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം
1.40 പൈസ്സ വിലയുള്ള സർജിക്കൽ മാസ്ക്കിന് 10 രൂപയും 20 രൂപ വിലയുള്ള N95 മാസ്ക്കിന് 50 രൂപ മുതൽ 100 രൂപ വരെയും ഈടാക്കുന്നു. ഗുണനിലവാരമില്ലാത്ത സാനിറ്റൈസറും ഹാൻഡ് വാഷും പിടിച്ചെടുത്ത് നശിപ്പിക്കണം
മാസ്ക്കുകൾക്ക് അമിത വില ഈടാക്കുന്നു : മിന്നൽ പരിശോധന നടത്തണം