Trending Now

അടൂരിൽ മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായ വാറ്റ്; രണ്ട് പേർ അറസ്റ്റിൽ

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മൊബൈൽ മോർച്ചറിയിൽ കോട കലക്കി ചാരായം വാറ്റിയ രണ്ട് പേർ അറസ്റ്റിൽ.അടൂർ സ്വദേശി അബ്ദുൽ റസാഖ്, തമിഴ്നാട് സ്വദേശി അനീസ് എന്നിവരാണ് പിടിയിലായത്.അടൂര്‍ കണ്ണങ്കോട് സ്വദേശി അബ്ദുൽ റസാഖ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ്.

ആംബുലൻസ് ഡ്രൈവറായ ഇദ്ദേഹം അതിരാവിലെ മുതൽ കൊവിഡ് പ്രതിരോധത്തിൽ സജീവം. മൊബൈൽ മോർച്ചറിയിൽ കലക്കിയിട്ട ശേഷം മിച്ചം വന്നത് കലത്തിലും ബീപ്പയിലുമാണ് സൂക്ഷിച്ചിരുന്നത്.മൊത്തം 200 ലിറ്ററോളം കോട കണ്ടെത്താൻ കഴിഞ്ഞു. ഒപ്പം 10 ലിറ്റർ വാറ്റ് ചാരായവും കിട്ടി.കരിക്കട്ട, ബാറ്ററി എന്നിവയിക്ക് പുറമെ മനുഷ്യ ശരീരത്തിന് ഹാനികരമായ ചില രാസവസ്തുക്കളും ചേർത്താണ്ചാരായം വാറ്റിയിരുന്നത്. ചാരായം വാറ്റുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

error: Content is protected !!