
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ വനവുമായി ബന്ധപ്പെട്ട കാര്‍ഷിക ഗ്രാമങ്ങള്‍ .ഈ ഗ്രാമങ്ങളില്‍ ഇറങ്ങുന്ന വന്യ മൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ ഒന്നൊന്നായി തിന്നു തീര്‍ക്കുന്നു .ശേഷിച്ച വിളകള്‍ കാട്ടാനകള്‍ ചവിട്ടി ഒടിച്ചു കളയുന്നു .
വന ഗ്രാമത്തിന് ചുറ്റും സോളാര്‍ വേലി നിര്‍മ്മിച്ചു കൊണ്ട് വന്യ മൃഗ ശല്യം കുറയ്ക്കാന്‍ കഴിയും എങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പദ്ധതിപോലും തയാറാക്കാന്‍ സമയം ഇല്ല . വനം വകുപ്പ് ഒളിച്ചു കളികള്‍ നടത്തുന്നു . വനം സംരക്ഷണ സമിതി എന്നൊരു വിഭാഗം തന്നെ വനം വകുപ്പ് രൂപീകരിച്ചിട്ടുണ്ട് . തട്ടികൂട്ട് പരിപാടികള്‍ അല്ലാതെ കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു നല്ല പദ്ധതി പോലും ഈ സമിതി ചെയ്തിട്ടില്ല .
വനാതിർത്തി മുഴുവൻ സോളാർ വേലികള്‍ സ്ഥാപിച്ചു കൊണ്ട് കൃഷിയും കൃഷി ഭൂമിയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ വിഹിതം ഉണ്ടായിട്ടും, വർഷാവർഷം പുതുക്കല്‍ ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെയുംവി എസ് എസ് പ്രതിനിധികളുടെയും അനാസ്ഥയും അലംഭാവവും കാരണം വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു .
വാഴയും കപ്പയും ചേമ്പും ചേനയും കാട്ടു പന്നി പോലുള്ള വന്യ മൃഗങ്ങള്‍ തിന്നു തീര്‍ക്കുമ്പോള്‍ വിളവെത്തിയ തെങ്ങുകള്‍ പിഴുത് കൃഷി ഭൂമി ദുരന്ത ഭൂമിയാക്കുകയാണ് കാട്ടാനകള്‍ ചെയ്യുന്നത് .
വനവുമായി അടുത്തുള്ള ജനവാസ കേന്ദ്രങ്ങളില്‍ വന്യ മൃഗ ശല്യം കാരണം ജനം വലഞ്ഞു . വനം വകുപ്പിന് ഇക്കാര്യത്തില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ട് .അവര്‍ സൌകര്യം പോലെ എല്ലാം മറക്കുന്നു .
കോന്നിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ അനിവാര്യമാണ് . വനം വികസന ഏജന്‍സികളെ കൊണ്ട് സോളാര്‍ വേലികള്‍ നിര്‍മ്മിപ്പിക്കണം . ഇക്കാര്യം ആവശ്യപ്പെട്ട് ” കോന്നി വാര്‍ത്ത ഡോട്ട് കോം ” 5 മാസം മുന്നേ വനം വകുപ്പ് മന്ത്രിയ്ക്ക് നിവേദനംനല്‍കിയിരുന്നു . ബന്ധപ്പെട്ട പ്രാദേശിക വനം ഡിവിഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്നാണ് വനം വകുപ്പ് മന്ത്രിയായിരുന്ന കെ രാജുവിന്‍റെ ഓഫീസ് അറിയിച്ചത് .
കോന്നി വനം ഡിവിഷനില്‍ നിന്നും ഒരു തീരുമാനവും ഇതുവരെ എടുത്തില്ല എന്നത് ഈ കര്‍ഷകരെ അവഹേളിക്കുന്നതിന് തുല്യമാണ് . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ സജീവമായി ഇടപെടും എന്ന് പ്രത്യാശിക്കുന്നു .