Trending Now

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

Spread the love

എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി

കോന്നി വാര്‍ത്ത ഡോട്ട് കോം : എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ജൂൺ ഒന്നു മുതൽ ജൂൺ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴു മുതൽ 25 ജൂൺ വരെയും നടത്തും.
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴു വരെയും നടത്തും.

മൂല്യനിർണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിർണയത്തിന് മുമ്പ് പൂർത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി അഡൈ്വസ് ഓൺലൈനായി നൽകുന്നതടക്കമുള്ള കാര്യങ്ങൾ പിഎസ്.സിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!