മണ്‍സൂണ്‍: പത്തനംതിട്ട ജില്ലയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇത്തവണ മണ്‍സൂണ്‍ ഈ മാസം അവസാനത്തോടെ എത്തുമെന്നുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകട ഭീഷണിയുള്ള മരച്ചിലകളും മരങ്ങളും ഉടന്‍ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിക്കണം. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പോലീസിന്റെ സഹായത്തോടെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണം. ഇവര്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടെത്തണം. ആളുകള്‍ ഒറ്റപ്പെടുന്ന പ്രദേശങ്ങളില്‍ ഫയര്‍ ഫോഴ്‌സ് സഹായം ഉണ്ടാകുമെന്നും യോഗം നിര്‍ദേശിച്ചു.

ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, കോന്നി ഡിഎഫ്ഒ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി, ഫയര്‍ ഓഫീസര്‍, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.